2017 ഒക്‌ടോബർ 12, വ്യാഴാഴ്‌ച



കഥ
കരിങ്ങന്നൂർ ശ്രീകുമാർ

പതി വച്ചത്













അകലെ ,ഈ രാവിൽ നീയുണ്ട് .
നീ എന്ന സ്പന്ദനം .
വ്യഥിതസ്വപ്‌നങ്ങൾ കൊണ്ട്
ഈ ഇരുട്ടിന്റെ ക്രൗര്യത്തെ കീറി മാറ്റാം ...
മഞ്ഞിൻ തൂവലുകളായി നനഞ്ഞിരിക്കാം .
ഒഴുകിനിറയുന്നുണ്ട് നീ അശാന്തമായി ഈ രാത്രി മുഴുവൻ.
ദാനംകൊണ്ട പ്രണയം പരുക്കേൽപ്പിച്ച കണ്ണുകളിൽ
ഇനി എന്താണ്,എന്താണ് അഗാധമായി പതിവച്ചു മുളപ്പിക്കുക.
പതിയെ ഒന്നു നടന്നു നോക്കട്ടെ...

2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

 

കഥ

കരിങ്ങന്നൂർ ശ്രീകുമാർ

 എന്നാലും ....

(എന്നാലും എന്റെ ആന മകനേ.....) ശിവനല്ലേ സമ്പൂർണ പുരുഷൻ ?
ആണോ- 

നമ്മളും അങ്ങനെയൊക്കെ രമിച്ചിരിക്കാം, അല്ലേ - ആവാം. 

മനോരഥത്തിൽ, പർവതശാഖികളിൽ ഇരുൾതാഴ്‌വാരങ്ങളിൽ തിടുക്കപ്പെട്ട് ... വിഭ്രാന്തികളിൽ ചിന്നം വിളിച്ച്... അങ്ങനെ ആവും അല്ലേ..... ആവാം. രഥം ഇനിയും നന്നായി തെളിച്ചോളൂ.. 

 എന്റെ അടിവയർ കാണിക്കട്ടെ.., കാണാം 

എനിക്ക് നാണം വരുന്നു... സ്വല്പം നാണവും ആവാം. 

നാണവും മാനവും ഇല്ല എന്നാണോ -പോ അവിടുന്ന് 

 (അടിവയറ്റിൽ മുഖമമർത്തി.. വെൺമ യുടെ സുതാര്യതയിൽ ചിന്നം വിളികൾ.) ഹോ.. ദിവ്യഗർഭം.. എന്നാലും എന്റെ ആന മകനേ... മത്തേഭം.. കരിവീരൻ... കരിവീരൻ... 
ഛർദിക്ക ണമെന്നുണ്ടോ?

2017 ജൂലൈ 9, ഞായറാഴ്‌ച

കഥ /കരിങ്ങന്നൂർ ശ്രീകുമാർ നീ
എന്തിനായിരുന്നു ഇതൊക്കെ ?
ഹൃദയം തന്നുപോയതെല്ലാം കടം.

വാങ്ങിപ്പോയതും കടം.
അതങ്ങനെ തന്നെ കിടക്കട്ടെ.
നിന്റെ വിരലുകളുടെ ചാരുത.
ശരീരത്തിന്റെ ഇണക്കം.
വാക്കുകളിലെ പ്രാണന്റെ പിടപ്പ്.
കുടില സ്വപ്നങ്ങളിലേക്ക്‌ ഇനിയും പിടിച്ചു നടത്തരുത്.
ആഭിചാരങ്ങളിൽ ഇരുട്ടിന്റെ മാറാലക്കുണ്ടുകളിൽ,
നിലതെറ്റി നീ അലയുന്നു.
എനിക്കറിയാം മറവി സ്വയം കൂർപ്പിച്ചെടുത്ത
ഒരു ആഭിചാരക്രിയയാണ്.
അതിൻമേൽ തീക്ഷ്ണമായി ഓർമ്മകൾ
പെയ്തുനിൽക്കുമെന്നതും ഉറപ്പ്.
പിന്നിൽ ഒരു ചുംബനദൂരത്തിൽ ,
നനഞ്ഞ വിരലുകൾ നീട്ടി ഇനിയും നീയെന്നെ ഉണർത്തരുത്‌

2017 ഫെബ്രുവരി 26, ഞായറാഴ്‌ച

 ടൈപ്പ് 


അനസ്യൂതം കവിത  എഴുതി പാടിത്തെണ്ടിക്കൊണ്ടിരുന്ന ഒരാൾ തനിയേ കരയുന്ന  ഒരു മരത്തെ കണ്ടു. 
എന്നാലും  കൂടെക്കൂടെ  ഇലകൾ എടുത്തുപിടിച്ചു  കോരിത്തരിത്തരിക്കുന്നത്  കണ്ട്‌ അതിശയിച്ചു. 
എന്റെ മരമേ  എന്നും പറഞ്ഞു അയാളുംതനിയെ  കോരിത്തരിക്കാനും കെട്ടിപ്പിടിച്ചുകരയാനും പാടാനും പരിതപിക്കാനും  തുടങ്ങി. 
മരം  പക്ഷേ കുലുങ്ങിയില്ല.
പെട്ടെന്നങ്ങ്  പൂത്തു.
.എന്നിട്ട്  പറഞ്ഞു. എടാ പുല്ലേ പോയി പണിനോക്ക് . നിന്റെയൊക്കെ ഒരു  പ്രതികരണം. കുറച്ചു നാളായി ടൈപ്പുകളെ കണ്ടു മടുത്തു.

2017 ജനുവരി 30, തിങ്കളാഴ്‌ച

തരിശ്‌
________

 നീലാകാശം കണ്ടിട്ടില്ലേ
വെയിലും രാത്രിയും പാരിജാതവും കണ്ടിട്ടില്ലേ
ഓർമ്മകളിൽ  മരോട്ടി വിളക്കു കത്തിച്ചു വയ്ക്കാറില്ലേ
പ്രണയം  ഭക്ഷിച്ചു കരഞ്ഞിട്ടില്ലേ
മതി.
അവളിനി വെളിച്ചം വിളമ്പില്ല.

2016 ഡിസംബർ 18, ഞായറാഴ്‌ച


പൂച്ചപ്പാത്രം
*************
പുലി യാണു, ആനയാണു,കൂനയാണു,തേങ്ങയാണു...
കള്ളു കുടിച്ചിട്ടില്ല.പെണ്ണു പിടിച്ചിട്ടില്ല.ബീഡി വലിച്ചിട്ടില്ല.കടുപ്പത്തിൽ ഒരു കട്ടൻ കാപ്പി പോലും ങൂ ഹും...വെറുമൊരു പൂച്ച.
കണ്ണുമട ച്ചേ പാലു കുടിച്ചിട്ടുള്ളൂ.
**

2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

വാവിനു തലേനാൾ

ദീപാവലിയ്ക്കു തലേന്ന്
രായ്ക്കുരാമാനം
പൊട്ടിത്തെറിച്ച്
നാടു വിട്ട പട്ടിയെ,
തെന്നുന്ന തൊഴുത്തിൽ
നെടുമ്പാടടിച്ചു വീണു
 ഭ്രൂണം തള്ളി
ചാവാൻ കിടന്ന
വയറ്റുകണ്ണി പശുവിനെ,
ചാരായത്തിൽ
കയറി കുതിരകളിച്ചു വന്ന
അമ്മാവൻ
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിൻ കുട്ടിയെ,
പാമ്പുകടിച്ചു  പൊയ്പ്പോയ
അച്ഛനെ,

ഉച്ചാരയുടെ അന്നു
തൂങ്ങിച്ചത്ത,
പുരനിറഞ്ഞ്
അടുക്കളത്തൂണായിരുന്ന
 അപ്പച്ചിയെ,
കരഞ്ഞുതൂവിയൊരമ്മയെ,
ആരുടെയൊ ഗർഭം കൊണ്ടു
  മാനം കെട്ടി എന്നെ
നാടുവിടീച്ച്
പേടിപ്പിച്ച പൊലയാടിച്ചിയെ,

ആരെ ഓർത്താണു
ഈ വാവിനു
ബലി?