യാത്ര
കഥകള്‍ പാടി.
പ്രാണന്‍ തോറ്റിയുണര്‍ത്തി.
മലമുകളില്‍ പൂക്കള്‍ വിടര്‍ന്നു.
കുയിലുകള്‍ കുഴല്‍ വിളിച്ചു.
ഉറവകള്‍ സമൃദ്ധമായി.
കാട്ടുപാരിജാതം സഖിയായി.
മാരിവില്ലിന്‍റെ കൂര ചമച്ച പഴയ ആകാശവാണിപ്പാട്ടുകള്‍ കരളലിയിച്ചു.
കൊല്ലിയുടെ ആഴങ്ങളിലേക്ക് നിലാവ് വിളക്ക് നീട്ടിക്കൊടുത്തു.
പഴയ ഹാര്‍മോണിയം മാത്രം ദീനമായി നിലവിളിച്ചുകൊണ്ടിരുന്നു ....
നിനക്ക് ശുഭയാത്ര … സുഖയാത്ര.