കഥ
കരിങ്ങന്നൂർ
ശ്രീകുമാർ
എന്നാലും ....
ആണോ-
നമ്മളും അങ്ങനെയൊക്കെ രമിച്ചിരിക്കാം, അല്ലേ -
ആവാം.
മനോരഥത്തിൽ, പർവതശാഖികളിൽ ഇരുൾതാഴ്‌വാരങ്ങളിൽ തിടുക്കപ്പെട്ട് ... വിഭ്രാന്തികളിൽ ചിന്നം വിളിച്ച്... അങ്ങനെ ആവും അല്ലേ.....
ആവാം. രഥം ഇനിയും നന്നായി തെളിച്ചോളൂ..
എന്റെ അടിവയർ കാണിക്കട്ടെ..,
കാണാം
എനിക്ക് നാണം വരുന്നു...
സ്വല്പം നാണവും ആവാം.
നാണവും മാനവും ഇല്ല എന്നാണോ -പോ അവിടുന്ന്
(അടിവയറ്റിൽ മുഖമമർത്തി.. വെൺമ
യുടെ സുതാര്യതയിൽ ചിന്നം വിളികൾ.)
ഹോ.. ദിവ്യഗർഭം..
എന്നാലും എന്റെ ആന മകനേ... മത്തേഭം.. കരിവീരൻ... കരിവീരൻ...
ഛർദിക്ക ണമെന്നുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ