ദര്‍ശനം
ഉച്ചസ്സൂര്യനു
കീഴെ തണല്‍ കാഞ്ഞിരിക്കുകയായിരുന്നു
ജ്ഞാനി അപ്പോള്‍.
ഭൂമി
വെപ്രാളം കൊണ്ടു.
പുഴ
കരിഞ്ഞുപുകഞ്ഞു.
വെന്തുമലര്‍ന്ന
ചോറിന്റെ
മണം കേള്‍ക്കുവോളം ബോധോദയം
നീണ്ടു.
കനച്ചവെളിച്ചെണ്ണ
ഒഴിച്ചു കറിവച്ചതിന് അവളെ
തല്ലി.
ബോധപൂര്‍ണ്ണിമയിലേക്ക്
അച്ഛായെന്നു വിളിച്ചു കയറി
പരീക്ഷാഫീസ് ചോദിച്ചതിന്
മകളെയും തല്ലിയോടിച്ചു.
ഇനിയും
ജനിച്ചുവാപിളരാത്ത മകനെ
അവളുടെ മുഷിഞ്ഞ അടിവയര്‍
നോക്കി തൊഴിച്ചു.
എന്നിട്ടും
അരിശം തീരാതെ എങ്ങോട്ടൊക്കെ
മണ്ടിനടക്കണം എന്നറിയാതെ
കുഴഞ്ഞുപോയി ദര്‍ശനവ്യാധിയില്‍
പാവം മൃഗം.