വാവിനു തലേനാൾ
ദീപാവലിയ്ക്കു തലേന്ന്
രായ്ക്കുരാമാനം
രായ്ക്കുരാമാനം
പൊട്ടിത്തെറിച്ച്
നാടു വിട്ട പട്ടിയെ,
നെടുമ്പാടടിച്ചു
വീണു
ഭ്രൂണം തള്ളി
ചാവാൻ കിടന്ന
വയറ്റുകണ്ണി
പശുവിനെ,
ചാരായത്തിൽ
കയറി കുതിരകളിച്ചു വന്ന
അമ്മാവൻ
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിൻ കുട്ടിയെ,
പാമ്പുകടിച്ചു പൊയ്പ്പോയ
അച്ഛനെ,
ഉച്ചാരയുടെ
അന്നു
തൂങ്ങിച്ചത്ത,
പുരനിറഞ്ഞ്
അടുക്കളത്തൂണായിരുന്ന
അപ്പച്ചിയെ,
കരഞ്ഞുതൂവിയൊരമ്മയെ,
ആരുടെയൊ ഗർഭം കൊണ്ടു
മാനം കെട്ടി എന്നെ
നാടുവിടീച്ച്
പേടിപ്പിച്ച
പൊലയാടിച്ചിയെ,
ആരെ ഓർത്താണു
ഈ വാവിനു
ബലി?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ