2017, ജൂലൈ 9, ഞായറാഴ്‌ച

കഥ /കരിങ്ങന്നൂർ ശ്രീകുമാർ നീ
എന്തിനായിരുന്നു ഇതൊക്കെ ?
ഹൃദയം തന്നുപോയതെല്ലാം കടം.

വാങ്ങിപ്പോയതും കടം.
അതങ്ങനെ തന്നെ കിടക്കട്ടെ.
നിന്റെ വിരലുകളുടെ ചാരുത.
ശരീരത്തിന്റെ ഇണക്കം.
വാക്കുകളിലെ പ്രാണന്റെ പിടപ്പ്.
കുടില സ്വപ്നങ്ങളിലേക്ക്‌ ഇനിയും പിടിച്ചു നടത്തരുത്.
ആഭിചാരങ്ങളിൽ ഇരുട്ടിന്റെ മാറാലക്കുണ്ടുകളിൽ,
നിലതെറ്റി നീ അലയുന്നു.
എനിക്കറിയാം മറവി സ്വയം കൂർപ്പിച്ചെടുത്ത
ഒരു ആഭിചാരക്രിയയാണ്.
അതിൻമേൽ തീക്ഷ്ണമായി ഓർമ്മകൾ
പെയ്തുനിൽക്കുമെന്നതും ഉറപ്പ്.
പിന്നിൽ ഒരു ചുംബനദൂരത്തിൽ ,
നനഞ്ഞ വിരലുകൾ നീട്ടി ഇനിയും നീയെന്നെ ഉണർത്തരുത്‌