ടൈപ്പ്
അനസ്യൂതം കവിത എഴുതി പാടിത്തെണ്ടിക്കൊണ്ടിരുന്ന ഒരാൾ തനിയേ കരയുന്ന ഒരു മരത്തെ കണ്ടു.
എന്നാലും കൂടെക്കൂടെ ഇലകൾ എടുത്തുപിടിച്ചു കോരിത്തരിത്തരിക്കുന്നത് കണ്ട് അതിശയിച്ചു.
എന്റെ മരമേ എന്നും പറഞ്ഞു അയാളുംതനിയെ കോരിത്തരിക്കാനും കെട്ടിപ്പിടിച്ചുകരയാനും പാടാനും പരിതപിക്കാനും തുടങ്ങി.
മരം പക്ഷേ കുലുങ്ങിയില്ല.
പെട്ടെന്നങ്ങ് പൂത്തു.
.എന്നിട്ട് പറഞ്ഞു. എടാ പുല്ലേ പോയി പണിനോക്ക് . നിന്റെയൊക്കെ ഒരു പ്രതികരണം. കുറച്ചു നാളായി ടൈപ്പുകളെ കണ്ടു മടുത്തു.