കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍
ചരിത്രം
നമ്മള്‍ രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം വന്ന കാലമായിരുന്നു അത്.
അമ്മയുടെ പേര് ഓര്‍മ എന്നായിരുന്നു.
അച്ഛന്റെ പേര് ശൈത്യം എന്നും.
മകള്‍ ചൂട് പിടിച്ചു വളര്‍ന്നു.
മകന്‍ പുകഞ്ഞു പോയി.
പൊതു ശ്മശാനത്തിലെ നനഞ്ഞു കറുത്ത മണ്ണില്‍ നിഴല്‍ പോലെ മഴ സ്ഥിരമായി നിന്ന് പെയ്തു.
ഓര്‍മയിലേക്ക് ഒരു കൊള്ളിമീന്‍.
ശൈത്യത്തിലേക്ക് കാറ്റും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ